മണ്ണാര്‍ക്കാട്:പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെ ടുന്ന പ്രചരണ-പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിനായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.മുസ് ലിം ലീഗ്,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,കേരള മുസ്ലിം ജമാഅത്ത്,കെ.എന്‍.എം,വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍,ജമാഅത്തെ ഇസ്ലാമി,കെ.എന്‍.എം മര്‍ക്കസു ദഅവ,എം.ഇ.എസ്,എം.എസ്.എസ്,തണല്‍ തുടങ്ങിയ സംഘടനക ളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള അധ്യക്ഷനായി. മണ്ഡലം ഭാരവാ ഹികളായി കെ.സി.അബൂബക്കര്‍ ദാരിമി (ചെയര്‍മാന്‍) ,ടി.എ.സലാം (ജനറല്‍ കണ്‍വീനര്‍), അബൂബക്കര്‍ അവണക്കുന്ന് (ട്രഷറര്‍),പി.പി. സുബൈര്‍,കെ.സുല്‍ഫിക്കിറലി,സി.മുഹമ്മദ് ബഷീര്‍,ടി.എ. സിദ്ദീഖ്,പി.എച്ച്.സലീം,ഹംസ പാറോക്കോട്ടില്‍, പി.സി.സിദ്ദീഖ് സഖാഫി,മുസ്തഫ ഹാജി കോടതിപ്പടി (വൈസ്‌ചെയര്‍മാന്‍മാര്‍), മുസ്തഫ അഷ്‌റഫി കക്കുപ്പടി,ഹബീബ് ഫൈസി, കറൂക്കില്‍ മുഹ മ്മദലി,മുസ്തഫ വറോടന്‍,എം. കെ.മുഹമ്മദലി,അബൂ ഫൈസല്‍ അന്‍സാരി,അബു ബിന്‍ മുഹമ്മദ്, വി.കെ.അബൂട്ടി,സൈത് പച്ചീരി (കണ്‍വീനര്‍മാര്‍)എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് തല മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും ഏപ്രില്‍ ആദ്യവാരത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.