മണ്ണാര്‍ക്കാട് : കോവിഡ് 19 രോഗ ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കുകയും വിദേശത്തു നിന്ന് നാട്ടില്‍ എത്തുന്ന ആളുകളെ മുഴുവന്‍ കണ്ടെത്തി ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനിടെ വിദേശത്തു നിന്ന് നാട്ടില്‍ എത്തി കറങ്ങി നടന്ന മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശിക്കെതിരെ ആരോഗ്യ വകുപ്പ് നിയമ നടപടികള്‍ ആരംഭി ച്ചു. മദ്രാസ് പൊതുജനാരോഗ്യ നിയമം 1939 പ്രകാരം ആണ് നടപടി .വിദേശത്തു നിന്ന് എത്തുന്ന ആളുകള്‍ വീട്ടില്‍ എത്തിയാല്‍ ഉടന്‍ പ്രദേശത്തെ ഹെല്‍ത്ത് ഓഫിസറെ സ്വയം വിവരം അറിയിക്കണം എന്ന നിര്‍ദ്ദേശം ഇയാള്‍ പാലിച്ചിരുന്നില്ല .പിന്നീട് ഈ പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇയാള്‍ വന്ന വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു . 14 ദിവസത്തെ ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശി ക്കപ്പെട്ട ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങുന്നതായും കണ്ടെത്തിയിരുന്നു .വിവരങ്ങള്‍ അറിഞ്ഞു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്ഗീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സുരേഷ് ,ഡാര്‍ണര്‍ എസ എന്നിവര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയ സമയത്ത് ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല .ഇന്‍ഫെക്ള്‍ഷ്യസ് ഡിസീസ് കണ്‍ട്രോള്‍ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്ക് ഐസൊലേഷന്‍ നോടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് ലംഘിക്കുന്നത് 6 മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് മണ്ണാര്‍ക്കാട് പ്രദേശത്തെ കല്യാണ മണ്ഡപങ്ങള്‍ ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു . വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമേ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുള്ളൂ എന്നും ഭൂരിഭാഗം ആളുകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവാഹങ്ങള്‍ മാറ്റി വെക്കുകയോ ലളിതമാക്കുകയോ ചെയ്തിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഹിന്ദി ബംഗാളി ഭാഷകളില്‍ ഉള്ള കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കേള്‍പ്പിക്കുകയും ബോധവല്‍ക്കരണ നോട്ടീസുകള്‍ നല്‍കുകയും ചെയ്തു