പാലക്കാട്: ജൂലൈ പത്ത് മുതല്‍ 15 വരെ കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഗവ റിബേറ്റ് അനുവദിച്ചിരിക്കുന്നു. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ്, തൃത്താല, കുമ്പിടി എന്നിവടങ്ങളില്‍ ഉള്ള ഖാദി ഷോറൂമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക റിബേറ്റ് നല്‍കുന്നുണ്ട് . എല്ലാ വില്‍പ്പന ശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും തേന്‍ മറ്റു ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഗവ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392