പാലക്കാട് : ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ക്കായി സംസ്ഥാനതലത്തില്‍ സാമൂഹ്യനീതി വകുപ്പ് ‘ഭിന്നശേഷി സംസ്ഥാന അവാര്‍ഡ് 2024’ ഏര്‍പ്പെടുത്തുന്നു.അപേക്ഷകള്‍ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും.www.sjd.kerala.gov.in-ല്‍ അപേക്ഷകള്‍ ലഭ്യമാണ്. ഭിന്നശേഷി മേഖലയിലെ മികച്ച കായിക താരം, സര്‍ഗാത്മ ക കഴിവുള്ള ഭിന്നശേഷി കുട്ടി, മികച്ച മാതൃകാ വ്യക്തി, ഭിന്നശേഷി മേഖലയില്‍ പ്രവ ര്‍ത്തിക്കുന്ന മികച്ച സന്നദ്ധ സംഘടന, സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്ന ശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മിക ച്ച സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര ജീവനക്കാരന്‍, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഭിന്നശേഷിക്കാര്‍, ഭിന്നശേഷ മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, മികച്ച ഭിന്നശേഷി സൗഹൃദ ക്ഷേമ സ്ഥാപനം, മികച്ച ഭിന്നശേഷി സൗഹൃദ സ്‌കൂള്‍/ ഓഫീസ്, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാ കുന്ന പുതിയ പദ്ധതികള്‍/ ഗവേഷണങ്ങള്‍/ സംരംഭകര്‍ തുടങ്ങിയവര്‍ക്കായി 14 തരത്തിലുള്ള അവാര്‍ഡുകള്‍ക്കായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
