മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ മൊബൈല്‍കട കത്തിനശിച്ചു. മൊ ബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കടയുടെ ഉള്‍വശം പൂര്‍ണമായും അഗ്നിക്കിരയായി. 12 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് കല്ല്യാണക്കാപ്പ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സ്വദേശി സിനാജിന്റെ ഉടമസ്ഥതയിലുള്ള ജി ഫോര്‍ മൊബൈല്‍സ് എന്ന കടയിലാണ് അഗ്നി ബാധയുണ്ടായത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സാധാരണപോലെ രാത്രി 8.45ഓടെ ഉടമ കട അടച്ച് വീട്ടിലേക്ക് പോയിരുന്നു. സമീപവാസികളാണ് കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഇതുപ്രകാരം സ്റ്റേഷന്‍ ഓഫി സര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജലീല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രശാന്ത്, രമേഷ്, പ്രശാന്ത്, രാഖില്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഷട്ടര്‍ പൊളിച്ച് കടയ്ക്കുള്ളിലെ തീയണയ്ക്കുകയായിരുന്നു.ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. മൊബൈല്‍ ഫോണിന്റെ അനുബന്ധസാധനങ്ങളും കടയിലെ ഫര്‍ണീച്ച റുകള്‍, വയറിങ്ങുകളുമെല്ലാം കത്തിയമര്‍ന്നു. അതേസമയം സേനയുടെ സമയോചിത ഇടപെടല്‍ മൂലം സമീപത്തെ മറ്റുകടകളിലേക്ക് തീപടരുന്നത് തടയാനായി. തീപിടിത്ത ത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കുമെന്നാണ് സംശയിക്കുന്നത്.