അലനല്ലൂര്‍:മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലൊരുക്കിയ ഫുഡ്‌ഫെസ്റ്റ് ശ്രദ്ധേയമായി. അധ്യാപകരും വിദ്യാര്‍ഥികളും വീടുകളില്‍ നിന്നുമെത്തിച്ച അമ്പതോളം വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം നേടി. മൂന്നാം ക്ലാസിലെ ടെണ്ടര്‍ടച്ച് എന്ന ഇംഗ്ലീഷ് പാഠഭാഗവു മായി ബന്ധപ്പെട്ടായിരുന്നു ഫുഡ്‌ഫെസ്റ്റ്. വിദ്യാര്‍ഥികളില്‍ പങ്കിടാനും പരിപാലിക്കാനു മുള്ള സന്നദ്ധതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പഠനപ്രവര്‍ത്തനം. പ്രദര്‍ ശനത്തിന് ശേഷം വിഭവങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തു. ക്ലാസ് അധ്യാപകരായ കെ.ബിന്ദു, എ.സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.