അലനല്ലൂര്‍ : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവ ര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നേരത്തെ നടത്തിയ വിവര ശേഖരണ പ്രക്രിയയില്‍ വിവരം നല്‍കാന്‍ കഴിയാത്തവര്‍ക്ക് നാളെ മുതല്‍ 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ വിവര ശേഖരണ ഫോറം പൂരിപ്പിച്ച് നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാ തെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാം.ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും എന്നാല്‍ പട്ടയം ലഭിക്കുന്നതിന് മുന്‍പ് ഭൂമി കൈമാറുകയും ചെയ്താല്‍, കൈമാറി ലഭിച്ച കൈവശക്കാരന്‍ ജെ.വി ലിസ്റ്റില്‍ ഉള്‍പ്പെടുകയില്ല. അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മുന്‍ അവകാശികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. അങ്ങനെ യുള്ളവര്‍ക്കും നിശ്ചിത ഫോമില്‍ വിവരങ്ങള്‍ നല്‍കാം. അപേക്ഷയുടെ മാതൃക വില്ലേജ് ഓഫീസുകളില്‍ ലഭിക്കും.