മണ്ണാര്‍ക്കാട് : വനിതാലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റൈസ് ആന്‍ഡ് ത്രൈവ് കാംപെയിന്‍ നടത്തി. ആശുപത്രിപ്പടി സയ മിനി കോണ്‍ഫറന്‍സ് ഹാളില് നടന്ന കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുത്തനില്‍ റഫീന റഷീദ് അധ്യക്ഷയായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ്, ജില്ലാ സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്ര ട്ടറി റഫീക്ക പാറോക്കോട്ടില്‍, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍, കെ.ആലിപ്പു ഹാജി, പി.മുഹമ്മദാലി അന്‍സാരി, വനിതാ ലീഗ് ജീല്ലാ ഭാരവാഹികളായ ഫാത്തിമ താഴത്തേകല്ലടി, മാസിത സത്താര്‍, ജസീന അക്കര, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹിന എരേരത്ത്, ട്രഷറര്‍ ഷാഹിദ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ റഹ്മത്ത് മഠത്തൊടി, സലീന തെങ്കര, റജീന പഴേരി, സി.എച്ച്.നുസ്‌റത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മുനിസിപ്പല്‍, പഞ്ചായ ത്ത് വനിതാ ലീഗ് ഭാരവാഹികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!