മണ്ണാര്‍ക്കാട്: ദേശീയപാത കോഴിക്കോട് – പാലക്കാട് റോഡില്‍ കുമരംപുത്തൂര്‍ വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോ ടെയാണ് അപകടം. ലോറി ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് കോഴിമുട്ട ഇറക്കി കോയമ്പത്തൂരിലേക്ക് മടങ്ങി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകട വളവായ ഇവിടെ ഇതിനോടകം അഞ്ചോളം അപകടങ്ങളാണ് നടന്നിരിക്കുന്നത്. അപകട മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടെ ങ്കിലും അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായി പറയപ്പെടുന്നത്. അപകട സൂചനാ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.