അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ പി.ടി.എ. വര്‍ഷാദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികള്‍, എല്‍.എസ്.എസ്. ജേതാക്കള്‍, വായനാദിനത്തില്‍ രക്ഷിതാക്കള്‍ ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍, അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കഥപറയാം സമ്മാനം നേടാം മത്സര വിജയികളായ അനുപമ, അംന ഫാത്തി മ, ഫാത്തിമ നിസ്ബ, എല്‍.എസ്.എസ്. പരിശീലനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിയ പി. ജിതേഷ് എന്നിവരെ അനുമോദിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ അധ്യക്ഷയായി. വിഷന്‍ ടു മിഷന്‍ 25 എന്ന പേരില്‍ തയാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനും പ്രവര്‍ത്തന കലണ്ടറും ജനപ്രതിനിധികള്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രധാന അധ്യാപകന്‍ പി.യൂസഫും സ്‌കൂളിന്റെ ഈ വര്‍ഷത്തെ തനത് പ്രവര്‍ത്തനങ്ങള്‍ പി.സുജിതും അവതരിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസും നടന്നു. ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിക്കുന്നതിന് പിടിഎ അംഗങ്ങള്‍ പുസ്തക കിറ്റ് നല്‍കി. സ്‌കൂള്‍ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍, ഷമീര്‍ തോണിക്കര, ഒ.ബിന്ദു കെ.ബിന്ദു, പി.ജിതേഷ്, പി.ഹംസ, ഭാഗ്യലക്ഷ്മി, ഷംല പരിയാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ പി.ടി.എ. പ്രസിഡന്റായി ഷമീര്‍ തോണിക്കര, വൈസ് പ്രസിഡന്റായി റുക്‌സാന, എം.പി.ടി.എ. പ്രസിഡന്റായി രത്‌നവല്ലി, വൈസ് പ്രസിഡന്റായി സീനത്ത് എന്നിവരെ തെരഞ്ഞെടു ത്തു.