അഗളി : അട്ടപ്പാടി നരസിമുക്കില്‍ വിദേശമദ്യവുമായി മൂന്ന് പേരെ അഗളി പൊലിസ് പിടികൂടി. കള്ളമല, ചിന്നപ്പറമ്പ് സ്വദേശി ചിമ്മിനിക്കാട് വീട്ടില്‍ മനു (31), കണ്ണൂര്‍ മണക്കടവ് കടുമംതാനം വീട്ടില്‍ സുവിന്‍ തോമസ് (മനോജ് – 53), മേലെ കോട്ടത്തറ കാട്ടുച്ചിറ വീട്ടില്‍ അഫ്രീദ് (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12.30 നാണ് സംഭവം. മദ്യം കടത്തുന്നതുമായി സി.ഐ.അനീഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് 60 ലിറ്റര്‍ വിദേശമദ്യവുമായി മൂന്ന് പേരും പിടിയിലായത്.ഒരു ലിറ്ററിന്റെ 35 കുപ്പികളും 500 മില്ലിയുടെ 50 കുപ്പികളുമാണ് കണ്ടെടുത്തത്.അഗളി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, എസ്‌ഐ അബ്ദുള്‍ ഖയ്യൂം, എസ് സിപിഒ നിധീഷ്, ബിനോയ്, സുരേഷ്, സുന്ദരി, സിപിഒ സനോജ്, നിധിന്‍, ശബരീഷ്, അബ്ദുള്‍ ഹക്കീം, ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!