പാലക്കാട് : ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കുന്നതിനൊപ്പം ഇന്‍ഷൂറന്‍സും എടുപ്പിക്കണമെന്ന് മനു ഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശം ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പലപ്പോഴും റോഡപകടങ്ങള്‍ കാരണം വഴിയാത്രക്കാരാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ട ബാധ്യത മോട്ടോര്‍ വാഹന വകുപ്പിനും പൊലിസിനുമുണ്ട്. 2022 നവംബര്‍ 24 ന് പാലക്കാട് കയറംകോട് വാഹന പരിശോധന നടത്തിയ പൊലിസ്, ഇന്‍ഷൂറന്‍സ് ഇല്ലാത്ത മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുക്കാതെ വിട്ടുനല്‍കിയതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പാലക്കാട് ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിയില്‍ കഴമ്പുള്ളതായി പറയുന്നു.
കല്ലടിക്കോട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നടത്തിയ പരിശോധനയിലാണ് ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചയാള്‍ക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായത് പൊലിസിന്റെ യശസ്സിന് കളങ്കമുണ്ടാക്കി. തുടര്‍ന്ന് എസ്.ഐ ക്ക് മെമ്മോയും താക്കീതും നല്‍കിയി ട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം പരിശോധ നയില്‍ വിട്ടുകൊടുത്ത ശേഷം അപകടത്തില്‍പ്പെട്ടാല്‍ ഉത്തരവാദി പൊലിസായിരി ക്കുമെന്ന് പരാതിക്കാരനായ അഡ്വ. ഗിരീഷ് നൊച്ചുള്ളി അറിയിച്ചു. വാഹന പരിശോ ധന നടത്തിയ പൊലിസുദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യ ത്തില്‍ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.