മണ്ണാര്‍ക്കാട് : സ്ത്രീശാക്തീകരണ പ്രവര്‍ത്തന മേഖലയില്‍ നൂറിലധികം യുവതികള്‍ ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തിലിന്റെ ‘സമഗ്ര’ പദ്ധതിയുടെ കഴിലുള്ള ഫാമിലി എംപവര്‍മെന്റ് മിഷന്‍(ഫെം) ശ്രദ്ധേയമായി. നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോ ഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഫെം , കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ പാലക്കാടിന്റെ സഹകരണ ത്തോടെയാണ് യുവതികള്‍ക്ക് വിവിധ സ്വയം തൊഴിലുകളില്‍ പരിശീലനം നല്‍കിയ ത്. കഴിഞ്ഞ വര്‍ഷം ജൂലായ് ആരംഭിച്ച പദ്ധതിയുടെ പരിശിശീലന ക്ലാസുകള്‍ കല്യാ ണകാപ്പ് അംഗനവാടി ഹാള്‍, മണ്ണാര്‍ക്കാട് എന്‍.ഐ.ടി എന്നിവടങ്ങളിലായിരുന്നു നട ത്തിയിരുന്നത്. വിവിധ ബാച്ചുകളിലായി 120 യുവതികള്‍ക്ക് ബാഗ് നിര്‍മാണം , ആഭര ണ നിര്‍മാണം , ടൈലറിംഗ് , എബ്രേയിഡറിംഗ് തുടങ്ങിയ സ്വയം തൊഴിലുകളില്‍ പരിശീലനം നല്‍കി. പദ്ധതിയുടെ ഒന്നാമത് കോണ്‍വൊക്കേഷന്‍ പ്രോഗ്രാം കുമരം പുത്തൂര്‍ വട്ടമ്പലത്തുള്ള ഉബൈദ് ചങ്ങലീരി സമാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.സമഗ്ര കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ അധ്യക്ഷനായി. പാലക്കാട് ജെ.എസ്.എസ് ഡയറക്ടര്‍ സിജുമാത്യൂ മുഖ്യാതിഥിയായിരുന്നു. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമഗ്ര മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.ഫെം കോര്‍ഡിനേറ്റര്‍ ഷരീഫ് പച്ചീരി, ജെ. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അഭിനസായി, രവീന്ദ്രന്‍ മാസ്റ്റര്‍, ലൂയിസ്, അധ്യാപിക മാരായ വത്സമ്മ വര്‍ഗീസ്,ജിനുഷ സന്ദീപ് , സുജിമോള്‍ എന്നിവര്‍ സംസാരിച്ചു.