പാലക്കാട് :സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പ് നടത്തി. ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനത്തില്‍ യാത്രക്കാരായെത്തുന്നവര്‍ എവിടെ നിന്നാണ് വരുന്ന തെന്ന വിശദമായ വിവരശേഖരം നടത്തണമെന്നും ഈ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നാ ണ് സഞ്ചാരികള്‍ എത്തുന്നതെങ്കില്‍ വിവരം ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

*ഇവ നിര്‍ബന്ധമായും പാലിക്കുക*

  • യാത്രക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കുക
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക
  • ആവശ്യമെങ്കില്‍ മാസ്‌കുകള്‍ ധരിക്കുക. ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക
  • യാത്ര വേളകളില്‍ എ.സി. ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുക
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടക്ക് കഴുകി വൃത്തിയായി സൂക്ഷിക്കുക
  • യാത്രക്കാരുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കുക

രോഗലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണ ങ്ങളുള്ള യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍/ ഫിനോള്‍ ഉപയോഗിച്ച് മുക്കി തുടയ്ക്കുക. ജനാലകള്‍ തുറന്നിട്ട് ഉണങ്ങിക്കഴിഞ്ഞ ശേഷം വീണ്ടും വാഹനം ഉപയോഗിക്കുക.

*ഈ നമ്പരുകള്‍ ഓര്‍ക്കുക*

ദിശ നമ്പര്‍ 1056, 0471 2552056.
പാലക്കാട് ജില്ല മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0491 2505264.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!