മണ്ണാര്‍ക്കാട് : സ്വതന്ത്ര റബര്‍ ടാപ്പിംങ് തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ടാപ്പിംങ് തൊഴിലാളികളുടെ കുടുംബസംഗമം നടത്തി. വന്യമൃഗങ്ങളില്‍ നിന്നും ടാപ്പിംങ് തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും മഴക്കാലങ്ങളില്‍ ആനൂകൂല്ല്യം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി ആശ്വാസ പദധതി വിതരണം, തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം, തൊഴിലാളികള്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ ആദരി ക്കല്‍ എന്നിവ നടന്നു. സംസ്ഥാന പ്രസിഡന്റ് ഷാഫി 55-ാം മൈല്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, മണികണ്ഠന്‍ പൊറ്റശ്ശേരി, സോജന്‍ ഇടുക്കി, പത്രോസ് എറണാകുളം, റെജി കണ്ണൂര്‍, അഷ്റഫ് പട്ടാമ്പി, അസീസ് അലനല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.