പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീല നം എന്ന പദ്ധതി പ്രകാരം 21 – 30 വയസ്സ് പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനു സരിച്ച് പരിശീലനം നല്‍കും. ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് ജനറല്‍, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍, എഞ്ചി നീയറിങ്, പോളിടെക്നിക്, ഐ.ടി.ഐ സിവില്‍, കോപ്പ, സ്റ്റെനോ, ഡ്രാഫ്റ്റ്സ്മാന്‍ എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരിശീലനത്തിനായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള പട്ടികജാതി ഉദ്യോഗാര്‍ത്ഥി കള്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക ളുടെ പകര്‍പ്പുകള്‍ എന്നീ രേഖകള്‍ സഹിതം ജൂലൈ 17നകം ജില്ലാ പട്ടികജാതി വികസ ന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാകുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005