മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് തെന്നാരി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും വിവിധ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കെ.എസ്. യു. പ്രതിനിധികളായി മത്സരിച്ചു വിജയിച്ചവരയേും ആദരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസി ഡന്റ് രമേശ് മഞ്ചാടിക്കല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍, യൂത്ത് കോണ്‍ ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ.ജസീല്‍, തെന്നാരി വാര്‍ഡ് പ്രസിഡന്റ് പുളിയ ത്ത് മണികണ്ഠന്‍, ബൂത്ത് പ്രസിഡന്റ് ശിവശങ്കരന്‍ പയ്യുണ്ട, കോണ്‍ഗ്രസ് ഭാരവാഹിക ളായ മനോജ് അല്‍പ്പാറ, സന്തോഷ് തെന്നാരി, സണ്ണിച്ചന്‍, അജയകുമാര്‍ ചേരിക്കല്ലില്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അരവിന്ദ് പയ്യുണ്ട, സുജിത്ത് തൃക്കമ്പറ്റ, ശരത് തെന്നാരി, കെ.എസ്.യു. ഭാരവാഹികളായ സുജിത്ത് മഞ്ചാടിക്കല്‍, ദൃശ്യ ശങ്കര്‍, കാര്‍ത്തിക് പയ്യുണ്ട, ടി.സി.ജിഷ്ണു, പി.ടി.വിഷ്ണു, ടി.സി.അജയ്, ടി.സി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!