കാഞ്ഞിരപ്പുഴ : നിയന്ത്രണം വിട്ട ജീപ്പ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നൊട്ടമല സ്വദേശികളായ നൊട്ടമല സ്വദേശികളായ മുഹമ്മദ് ഷാഫി (18), ഷഹല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും വട്ടമ്പലത്തെ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. പാലക്കയം ഇഞ്ചിക്കു ന്നില്‍ ഇന്ന് രാവിലെ 9.30നാണ് സംഭവം. ജീപ്പില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ശിരു വാണി ഭാഗത്തേക്കു പോയ ഇവര്‍ വനംവകുപ്പ് ചെക്ക്പോസ്റ്റുവരെയെത്തി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ജീപ്പ് റോഡിന്റെ ഒരുവശത്തെ താഴ്ചയിലുള്ള കമുകിന്‍ തോട്ടത്തിലേക്കാണ് മറിഞ്ഞത്. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!