കോട്ടോപ്പാടം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. വായനശാല കാണാനെത്തിയ കുട്ടികളെ വായനശാല പ്രവര്‍ത്ത കര്‍ ചേര്‍ന്ന് വരവേറ്റു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്രദാസന്‍ ക്ലാസെടുത്തു. കെ.രാമകൃഷ്ണന്‍, ദിവ്യ ടീച്ചര്‍, ശങ്കരനാരായണന്‍, ഷൗക്കത്തലി, ശിവശങ്കരന്‍, സത്യഭാമ, ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി.