മണ്ണാര്‍ക്കാട്: കനത്തമഴയില്‍ മണ്ണാര്‍ക്കാട് മേഖലയിലെ രണ്ടിടങ്ങളിലായി റോഡിലേ ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡിലും കുമരംപുത്തൂര്‍ കുളപ്പാടത്തുമാണ് മരം വീണത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സം ഭവം. ആനമൂളി ഭാഗത്ത് ചുരത്തില്‍ വന്‍ മരം റോഡിനുകുറുകെ പതിച്ചത്. ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ഒരു മണിക്കൂര്‍ പരിശ്ര മിച്ച് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കുളപ്പാടത്ത് വഴിയരികിലുള്ള തോട്ട ത്തിലെ റബര്‍മരം റോഡിലേക്ക് പൊട്ടിവീഴുകയായിരുന്നു. സേനാംഗങ്ങള്‍ സ്ഥലത്തെ ത്തി മരം നീക്കംചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ എസ്. അനി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ രഞ്ജിത്, ഷബീര്‍, റിജേഷ്, ഷോബിന്‍ദാസ്, രാഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!