മണ്ണാര്‍ക്കാട് : കനത്തമഴയില്‍ കുമരംപുത്തൂര്‍ കുളപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചോലപ്പള്ളിയാലില് സുബ്രഹ്മണ്യന്റെ സ്ഥലത്തെ കിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. 10 അടി താഴ്ചയില്‍ 14ഓളം റിംഗുകളുള്ള തും മുക്കാല്‍ ഭാഗത്തോളം വെള്ളവുമുണ്ടായിരുന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത് ശബ്ദം കേട്ട് വീട്ടുകാര്‍ ഓടെയെത്തിയപ്പോഴാണ് കിണര്‍ താഴ്ന്നത് കണ്ടത്. കിണറിന് 25 വര്‍ഷത്തോളം പഴക്കമുണ്ട്. പുതിയ വീടിനായുള്ള തറനിര്‍മാണം നടക്കുതിന് തൊട്ടടു ത്താണ് കിണറുണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, വാര് ഡ് മെമ്പര്‍ ഹരിദാസന് ആഴ്വാഞ്ചേരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സുബ്രഹ്മണ്യന് വില്ലേജ് ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
![](http://unveilnewser.com/wp-content/uploads/2024/06/24-POTAL-copy-1050x252.jpg)