മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി.പി. ഐയിലെ എ.കെ.അബ്ദുല്‍ അസീസ് തെരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ എന്‍.മണികണ്ഠന് രാജിവച്ച ഒഴിവിലാണ് അസീസ് പ്രസിഡന്റായത്. ഇന്ന് രാവിലെ 11 മണിക്ക് ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.മണികണ്ഠനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അസീസിന്റെ പേര് നിര്‍ദേശിച്ചത്. രമേഷ് നാവായത്ത് പിന്താങ്ങി. മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ ഓഫിസിലെ സെയില്‍സ് ഓഫിസര്‍ കൃഷ്ണ പ്രസാദ് വരണാധികാരിയായിരുന്നു. സി.പി.ഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി കൂടിയാണ് അബ്ദുല്‍ അസീസ്.
![](http://unveilnewser.com/wp-content/uploads/2024/06/24-POTAL-copy-1050x252.jpg)