അലനല്ലൂര്‍ : ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകള്‍ തീര്‍പ്പാക്കാനായി സഹകര ണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീര്‍പ്പാ ക്കല്‍ പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പാ അദാ ലത്ത് സംഘടിപ്പിക്കുന്നതായി സെക്രട്ടറി പി.ശ്രീനിവാസന്‍ അറിയിച്ചു. ജൂലായ് മൂന്ന് മുതല്‍ ആറ് വരെ വിവിധ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ യാണ് അദാലത്ത് നടക്കുക. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ബാക്കിനില്‍പ്പുള്ള ആര്‍ബിട്രേ ഷന്‍, എക്‌സിക്യൂഷന്‍ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. ബാങ്കിന്റെ അലനല്ലൂ രിലുള്ള ഹെഡ്ഡ് ഓഫിസില്‍ ജൂലായ് മൂന്നിനും എടത്തനാട്ടുകര ബ്രാഞ്ച് ഓഫിസില്‍ നാലിനും, കര്‍ക്കിടാംകുന്ന് ബ്രാഞ്ചിലേത് ആറിന് അലനല്ലൂരിലെ ഹെഡ് ഓഫിസിലും അദാലത്ത് നടക്കും.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍/ ബാങ്കുകളില്‍ നിന്നും വായ്പയെടു ത്തവര്‍ക്ക് നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്ര കാരം ഇളവുകളോടെ വായ്പാതുക തിരിച്ചടക്കാനുള്ള അവസരം കാലാകാലങ്ങളില്‍ സഹകരണവകുപ്പ് നടപ്പാക്കി വരാറുണ്ട്. ഈ വര്‍ഷവും പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താതെ കുടിശ്ശിക വര്‍ധിച്ചുവ രുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസു കളിന്‍മേല്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിച്ച് തീര്‍പ്പാക്കുന്നതിനുള്ള സഹകര ണ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചത്. അവധിബാക്കിയായ വായ്പകളില്‍ പരാമവ ധി ആനുകൂല്ല്യം നേടി വായ്പ അവസാനിപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമാണ് അലന ല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഇതിലൂടെ ഒരുക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!