അലനല്ലൂര്‍ :എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കീഴില്‍ സൈക്കോ ളജി ഹോംകെയര്‍ ഒ.പി തുടങ്ങി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു. അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലറും സൈക്കോളജിസ്റ്റു മായ ടി.എന്‍. മിഥുന്റെ സേവനം എല്ലാ ബുധനാഴ്ചയും ലഭ്യമാകും.

സൈക്കോളജി രംഗത്ത് ഹോം ഓ.പി നടത്തുന്ന ജില്ലയിലെ ആദ്യക്ലിനിക്കാണ് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കുള്ള മാനസിക സംഘര്‍ഷം മറ്റുമാന സിക പ്രശ്നങ്ങള്‍ എന്നിവ സൈക്കോളജിസ്റ്റിന്റെ സഹാ യത്തോടെ പരിഹരിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷ.നിലവില്‍ മൂന്ന് ഹോംകെയര്‍ സം വിധാനം, ഫിസിയോതെറാപ്പി ഒ.പി, ഹോം കെയര്‍, മാനസിക രോഗികള്‍ക്കുള്ള ഒ.പി. സംവിധാനം, ആംബുലന്‍സ് സേവനം, പുനരധിവാസ പദ്ധതികള്‍, രോഗികളുടെ വീടു കളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികള്‍ എന്നിങ്ങനെ ശ്രദ്ധേയമായ നിര വധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പുതിയ ചുവടുവെയ്പ്പാണ് സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കല്‍.

ക്ലിനിക്ക് ചെയര്‍മാന്‍ പി.ജസീര്‍ അധ്യക്ഷനായി. എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്‌കൂ ള്‍ പ്രധാന അധ്യാപകന്‍ പി.റഹ്മത്ത് മുഖ്യാതിഥിയായി. സൈക്കോളജിസ്റ്റ് ടി.എന്‍.മിഥുന്‍ ക്ലാസെടുത്തു. അലനല്ലൂര്‍ പഞ്ചായത്ത് അംഗം അലി മഠത്തൊടി, എഴുത്തുകാരന്‍ ഇബ്‌നു അലി, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, വ്യാപാരി പ്രതിനിധി എം.സിബ്ഹത്തുള്ള, എ.മുഹമ്മദ് സക്കീര്‍, ഫാത്തിമ പൂതാനി, പി.അലി, പി.നസീര്‍, റഹ്മത്ത് മഠത്തൊടി, ബഷീര്‍ ചാലിയന്‍, സെറീന മുജീബ്, അമീന്‍, ധര്‍മ്മ പ്രസാദ്, ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, എക്‌സിക്യുട്ടിവ് അംഗം സി.വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!