തച്ചമ്പാറ: ദേശീയപാതയില്‍ കരിങ്കല്ലത്താണി മുതല്‍ താണാവു വരെ യുള്ള ഭാഗം റോഡ് പണി പുരോഗമിക്കവേ തച്ചമ്പാറ യില്‍ സ്ഥലം ഉണ്ടായിട്ടും വളവ് നിവര്‍ത്താത്തതില്‍ പ്രതിഷേധമയരുന്നു. തച്ചമ്പാ റക്കും എടായ്ക്കലിനും ഇടയിലുള്ള വളവ് ചില സ്വകാര്യ വ്യക്തി കള്‍ക്കു വേണ്ടി നികത്താതെ പണി പൂര്‍ത്തീകരിക്കുകയാണ് ചെയ്ത തതെന്നാണ് ആരോപണം. ഇവിടെ വളവില്‍ നിന്നും അല്‍പ്പം മണ്ണ് എടുത്താല്‍ തച്ചമ്പാറയില്‍ നിന്നും എടായ്ക്കല്‍ വളവുവരെ കാഴ്ച കിട്ടും.ഇപ്പോള്‍ ഈ വളവില്‍ എത്തിയാല്‍ എതിരെ വരുന്ന വാഹനം പെട്ടെന്ന് കാണാന്‍ കഴിയില്ല. റോഡ് രണ്ടുഭാഗത്തും വീതിയുള്ളതി നാലും ഇറക്കമായതിനാലും വാഹനങ്ങള്‍ക്ക് അമിത വേഗതയായി രിക്കും. പൊതുവേ അപകട വളവാണ് ഇത്. വാഹനാപകടങ്ങളില്‍ ഇവിടെ മുന്‍കാലങ്ങളില്‍ പത്തിലേറെ മരണങ്ങള്‍ നടന്നിട്ടുണ്ട്, മണ്ണ് എടുക്കാത്ത ഭാഗത്തേക്ക് റോഡ് വന്നിരിക്കുന്നത്. ടാര്‍ ചെയ്ത ഭാഗം കഴിഞ്ഞാല്‍ കാല്‍നടയാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമില്ല, ഇതിന് പരിഹാരമായി ഈ വളവിലെ മണ്ണ് നീക്കം ചെയ്യണമെന്നാണ് പൊതുജനാവശ്യം. ഇത് സംബന്ധിച്ച് തച്ചമ്പാറ വികസന വേദി യുടെ നേതൃത്വത്തില്‍ എംഎല്‍എ, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍, വകുപ്പു മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും.