അഗളി :അരിവാള്‍ രോഗബാധിതയായ ആദിവാസി ബാലിക മരിച്ചു. വടകോട്ടത്തറ ഊരില്‍ വെള്ളങ്കിരിയുടെയും കാളിയമ്മയുടെയും മകള്‍ അമൃതലക്ഷ്മി(10)യാണ് മരിച്ച ത്. ബുധന്‍ വെളുപ്പിനെ നാലോടെയാണ് സംഭവം. അഗളി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടിയെ രാവിലെ അനക്കമറ്റ നിലയില്‍ കാണുകയായിരുന്നു. കോട്ടത്തറ ട്രൈബല്‍ ആശുപത്രി യില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചിരുന്നു. മൃതദേഹം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോ ര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അമൃ ത അഭിനയിച്ചിട്ടുണ്ട്. സഹാദരങ്ങള്‍: ശിവശങ്കരന്‍, ശിവകാമി, നന്ദിനി, മണികണ്ഠന്‍, കൃഷ്ണവേണി, മീനാക്ഷി. വെള്ളങ്കിരിയും നന്ദിനിയുമൊഴികെ കുടുംബത്തിലെ 9 ല്‍ 7പേരും സിക്കിള്‍ സെല്‍ അനീമിയ ബാധിതരാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!