ശ്രീകൃഷ്ണപുരം : വിദ്യാര്‍ഥികളുമായി പോകുന്നതിനിടയില്‍ സ്കൂള്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മണ്ണമ്പറ്റ കുപ്പത്തില്‍ വീട്ടില്‍ സ്വാമിനാഥനാണ് (അപ്പു-53) മരിച്ചത്. ശ്രീകൃഷ്ണപുരം കല്ലടിക്കോട് റോഡില്‍ കാഞ്ഞിരമ്പാറ മിത്ര ആശുപത്രിക്ക് സമീപം രാ വിലെ 8.40ഓടെയായിരുന്നു അപകടം. മണ്ണമ്പറ്റയില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവു കയായിരുന്നു സ്വാമിനാഥന്. സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ചുവീണ സ്വാമിനാഥന് സംഭവസ്ഥല ത്ത് വെച്ച് തന്നെ മരിച്ചു. മണ്ണമ്പറ്റയില്‍ തട്ടുകട നടത്തുകയായിരുന്നു സ്വാമിനാഥന്. ശ്രീ കൃഷ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി യ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.അച്ഛന് പരേതനായ രാവുണ്ണി. അമ്മ: നാണി. ഭാര്യ: രമാദേവി. മക്കള്‍: രേഷ്മ (നഴ്സ്, രമേഷ്. മരുമകന്: വിനോയ് (ആര്‍മി).