കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കു ന്നതിന് കിണര്‍ നിര്‍മിക്കണമെന്നും പൈപ്പുവഴി ജലവിതരണം നടത്തണമെന്നും പട്ടികവര്‍ഗ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഊരുകൂട്ടത്തില്‍ ആവ ശ്യമുയര്‍ന്നു. കിണര്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളായിട്ടുള്ളതായും അടു ത്തമാസം നിര്‍മാണം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍ അറിയിച്ചു.

നിലവില്‍ കാഞ്ഞിരപ്പുഴ ശുദ്ധജല വിതരണപദ്ധതിയില്‍ നിന്നും ജലജീവന്‍മിഷന്‍ വഴിയാണ് ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂവെന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു. പല കുടുംബ ങ്ങളും സമീപത്തെ സ്വകാര്യകിണറുകളെയാണ് ആശ്രയിക്കുന്നത്. മഴവെള്ളവും ഉപയോഗിക്കുന്നുണ്ട്. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുക, ഗ്രാമത്തിലേക്കുള്ള റോഡ് നന്നാക്കുക, സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുക തുടങ്ങിയ ആവശ്യ ങ്ങളും ഊരുകൂട്ടം ഉന്നയിച്ചു.

ഗ്രാമപഞ്ചായത്ത്, പട്ടികവര്‍ഗ- റവന്യു വകുപ്പുകളുടെ സഹകരണത്തോടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ തീരുമാനിച്ചു. രാത്രികാലങ്ങളില്‍ ഗ്രാമത്തിന് പുറത്തുനിന്നെത്തുന്ന വരെ ഒഴിവാക്കാന്‍ പൊലിസിന്റെ സഹായം തേടും. രാജ്യസഭാ എം.പി. പി.ടി. ഉഷയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്മാര്‍ട്ട് അങ്കണവാടിയും നിര്‍മിക്കും. റോഡ് നിര്‍ മാണത്തിന് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപഅനുവദിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാ ത്ത വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് യോഗം നിര്‍ ദേശിച്ചു.റീ ബില്‍ഡ് കേരള മുഖേന കാഞ്ഞിരപ്പുഴയിലെ മലയോരമേഖലയില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ടവരാണ് മുണ്ടക്കുന്ന് ഗ്രാമത്തിലുള്ളവര്‍. 41 വീടുകളാണ് ഇവി ടെയുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!