മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലുണ്ടായ രണ്ടുപേരുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ ആരോഗ്യ – പട്ടികവര്‍ഗ വകുപ്പുകളുടേയും ഗ്രാമപഞ്ചായത്തിന്റെ യും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. ആര്‍ക്കും പ്രത്യേക രോഗലക്ഷണങ്ങ ള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുടിവെള്ളവും ഗ്രാമത്തില്‍ താമസിക്കുന്നവരുടെ രക്തം ഉള്‍പ്പടെയുള്ള സാമ്പിളുകളും ശേഖരിച്ച് പരി ശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് ഗ്രാമത്തിലെ മാധവി (65) മാതി (45) എന്നിവര്‍ മരി ച്ചത്. ഇവരുടെ മരണകാരണം വ്യക്തമായിട്ടില്ല. കാരണം കണ്ടെത്തുന്നതിനുള്ള നടപ ടികളും തുടങ്ങിയിട്ടുണ്ട്. വൃക്കകള്‍ തകരാറിലായിരുന്നതായാണ് ലഭിച്ച വിവരം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം.ഷമീനയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫി സര്‍ എ.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാഞ്ഞിരപ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നെല്‍സന്‍ തോമസ്, ഡോ.അനീഷ് സേതുമാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ താമസിക്കുന്ന 35 പേരുടെ ആരോഗ്യനിലയും പരിശോധിച്ചു. പ്രതിരോധ മരുന്നുകളും നല്‍കി. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നത് ഉള്‍പ്പടെ യുള്ള ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങളും നല്‍കി.

ആരോഗ്യവകുപ്പിന് പുറമെ ഗ്രാമപഞ്ചായത്ത് അധികൃതര്‍, പൊലിസ്, റവന്യു ഉദ്യോ ഗസ്ഥരും ഗ്രാമത്തിലെത്തി. ദ്രുതകര്‍മ്മസേന യോഗവും ചേര്‍ന്നു. ഗ്രാമം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, പഞ്ചായത്തംഗം രവി അടിയത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ്. രാമ പ്രസാദ്, ജെ.എച്ച്.ഐ.മാരായ പി.അബ്ദുള്‍ ലത്തീഫ്, എം.പി. സ്വരൂപ് തുടങ്ങിയവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!