മണ്ണാര്‍ക്കാട് : ജേഷ്ഠനെ കുത്തികൊലപ്പെടുത്തുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന്‍ (45) കൊല്ലപ്പെട്ട  സംഭവ ത്തിലാണ് സഹോദരന്‍ ശിവനുണ്ണി (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍, മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ഇന്ന്‌ ശിക്ഷാവിധി പറയും. 302,308 വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാ രനെന്ന് കണ്ടെത്തി യത്.2016 ജൂലായ് 18ന് രാത്രി 9.15നാണ് സംഭവം.  കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രഭാകരന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതി നിടെ വീടി നുതൊട്ടുമുന്‍പിലുള്ള വഴിയില്‍വച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ പ്രഭാകരന്‍ മരിച്ചു. തടയാന്‍ ശ്രമിച്ച പ്രഭാകരന്റെ ഭാര്യ വിജ യയേയും ശിവനുണ്ണി ആക്ര മിച്ചു. ഇവരുടെ തുടയില്‍ കുത്തേറ്റ് സാരമായി പരിക്കേ ല്‍ക്കുകയുണ്ടായി. തുടര്‍ന്ന്, പ്രതി ആയുധം കാടുപിടിച്ചസ്ഥലത്ത് ഉപേക്ഷിച്ചതായി പറഞ്ഞെങ്കിലും പൊലിസ് പരിശോധനയില്‍ കണ്ടെടുക്കാനായില്ല.2002 ല്‍ ഇവരുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും വിഷംകഴിച്ചുമരിച്ചിരുന്നു.  ഇവര്‍ മരിക്കാന്‍ കാരണം പ്രഭാകരനാണെന്ന വിരോധംകാരണമാണ് ശിവനുണ്ണി ഇദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയതെന്നാണ് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞി രിക്കുന്നത്. അഗളി സി.ഐ. ആയിരുന്ന എ.എം. സിദ്ദീഖാണ് അന്വേഷണം പൂര്‍ത്തി യാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ അഡ്വ. പി. ജയന്‍ ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!