വീഡിയോ പങ്കുവെച്ച് സംവിധായകന്‍ നാദിര്‍ഷ

മണ്ണാര്‍ക്കാട് : മലയാളിയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ചിത്രമായ ട്രാഫിക്കിന്റെ ക്ലൈമാക്‌സ് രംഗം തന്‍മയത്വം ചോരാതെ മണ്ണാര്‍ക്കാട്ടെ ഒരുപറ്റം യുവാ ക്കള്‍ ചേര്‍ന്ന് പുനരാവിഷ്‌കരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നി ങ്ങള്‍ പൊളിച്ചു ബ്രദേഴ്‌സ് എന്ന തലക്കെട്ടോടെ സംവിധായകനും നടനുമായ നാദിര്‍ഷ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത് അണിയറപ്രവര്‍ ത്തകരുടെ സന്തോഷത്തിന്റെ ഇരട്ടിമധുരമായി.

മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചുങ്കം സ്വദേശി മുഹമ്മദ് ഫാസില്‍ (ഫസിലു) സംവിധാനം ചെയ്ത വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. പ്രേക്ഷകനെ മുഴുവന്‍ സമയവും പിരിമുറുക്കത്തില്‍ നിര്‍ത്തിയ ചിത്രത്തിന്റെ ദൃശ്യങ്ങളെ അതേ പടി പകര്‍ത്തിവെച്ചിരിക്കുകയാണ് ഫസിലുവും കൂട്ടരും. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സിനിമ കണ്ടതിന്റെ അതേ അനുഭവം നല്‍കുന്നുവെന്നാണ് സമൂഹമാധ്യമ ത്തിലെ സാക്ഷ്യപ്പെടുത്തല്‍. ഫസിലു നേരത്തെ കൈതി, 2018 തുടങ്ങിയ ചിത്രങ്ങളിലെ രംഗം പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇനി വ്യത്യസ്തമായി തയ്യാറാക്കാമെന്ന ചിന്തയില്‍ നി ന്നാണ് മനുഷ്യനന്‍മ വെളിപ്പെടുത്തിയ ട്രാഫിക് എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം തിരഞ്ഞെടുത്തത്. ചിത്രീകരണത്തിലും അഭിനയത്തിലെ ചടുലതയിലും സൂക്ഷ്മത പുല ര്‍ത്തുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്

ഒന്നര ദിവസമെടുത്ത് സുജിന്‍ മുണ്ടക്കണ്ണി ഐഫോണിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ത്. ഐഫോണില്‍ ഫസിലു തന്നെയാണ് എഡിറ്റിംഗും നടത്തിയത്. വാഹനത്തിന് പിറ കെ ഓടുന്നതിനിടെ ചെരിയ പരിക്കുകളും ഫസിലുവിന് പറ്റിയിട്ടുണ്ട്. ഫസിലുവിനെ കൂടാതെ മണ്ണാര്‍ക്കാട്ടുകാരായ രാജീവ് പള്ളിക്കുറുപ്പ്, നന്ദു, ബഷീര്‍, മുരളി, സുനീര്‍, ഷജില്‍ ഷാന്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഷബീര്‍,ദില്‍ഷാദ്, സജീവ്, അഭിലാഷ്, ഗോകുല്‍, ഫാസില്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും അണിയറപ്രവര്‍ത്ത നങ്ങള്‍ക്ക് സര്‍വസഹായവുമായി ഒപ്പം നിന്നു.

മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റ്, കുമരംപുത്തൂര്‍ ചുങ്കം പ്രദേശം, മദര്‍കെയര്‍ ഹോസ്പിറ്റ ല്‍, ആപ്പിള്‍ ക്ലിനിക്ക് എന്നിവടങ്ങളിലായാണ് വീഡിയോ ചിത്രീകരിച്ചത്. ആശുപത്രി യില്‍ നിന്നും ഡോക്ടറും സംഘവും കൈമാറുന്ന ഹൃദയവുമായി വാഹനം പായുന്ന ദൃശ്യങ്ങള്‍ക്കൊപ്പം പ്രേക്ഷകന്റെ മനസ്സും കുതിയ്ക്കും. ഇതെല്ലാം കണ്ട് വിവരിക്കാന്‍ വാക്കുകളില്ലെന്ന് സമൂഹമാധ്യമം വാഴ്ത്തുന്നു. നടനാകാന്‍ തയ്യാറെടുക്കുന്ന ഫസിലു വിന്റെ പ്രയ്തനങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും നാടും നിന്നതിന്റെ ഫലം കൂടിയുണ്ട് പുതിയ വീഡിയോയും കാഴ്ചക്കാര്‍ ഏറ്റെടുത്തതിന് പിന്നില്‍. പുനരാവിഷ്‌കരണത്തി ന്റെ അതിരുകള്‍ കടന്ന മണ്ണാര്‍ക്കാട്ടുകാരുടെ വീഡിയോ പുതിയ പ്രേക്ഷകരിലൂടെ സമൂഹമാധ്യമ പ്രതലത്തിലും കുതിച്ച് പായുകയാണ്.

റീക്രിയേഷന്‍ വീഡിയോ കാണാനുള്ള ലിങ്ക്👇🏿
https://www.instagram.com/reel/C8em738Snp5/?igsh=MTc4MmM1YmI2Ng==

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!