കല്ലടിക്കോട്: ദേശീയപാത ടിബിയിൽ കാൽനട യാത്രികൻ കാറിടിച്ചു മരിച്ചു. പറക്കാട് സ്വദേശി ബി.പി. അസൈനാർ (56) ആണ് മരിച്ചത്. ദീപ ജംഗ്ഷനിൽ പെയിൻറ് കട നടത്തുകയാണ്.  ശനിയാഴ്ച്ച രാത്രി 10.30 നാണ് സംഭവം.

കോങ്ങാട് പോയി തിരിച്ചു വരുമ്പോൾ ഫെഡറൽ ബാങ്കിന് സമീപം ബസ്സിറങ്ങി നടന്നുവരുന്നതിനിടയിൽ മണ്ണാ ർക്കാട് ഭാഗത്തുനിന്നും വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.ഉടൻ തന്നെ മണ്ണാ ർക്കാടും, തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.  സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ഭാര്യ സീനത്ത്., മക്കൾ: ഹിസാന,ഹിസാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!