അലനല്ലൂര്‍ : കഞ്ചാവുമായി യുവാവ് നാട്ടുകല്‍ പൊലിസിന്റെ പിടിയിലായി. ഉത്തര്‍ പ്രദേശ് സ്വദേശി രാമു (45) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ അലനല്ലൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നാട്ടുകല്‍ എസ്.ഐ. പി.ജി .സദാശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രാത്രിയില്‍ പൊലിസ് സംഘം പട്രോളിംങ് നടത്തി വരുന്നതിനിടെ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് സംശയാസ്പദമായ നിലയില്‍ കണ്ട യുവാവിനെ പരിശോധിച്ചതില്‍ കൈവശമുണ്ടാ യിരുന്ന ബാഗില്‍ നിന്നും 1.44 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. യുവാവിനെ തിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു.ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉള്‍പ്പെട്ട ലഹരി വില്‍പ്പന ശൃംഖലയെ കുറിച്ചും അന്വേഷണം ഊര്‍ജിത മാക്കിയതായി പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!