അലനല്ലൂര്‍: അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ വിജ യോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം കൈവരി ച്ച അലനല്ലൂര്‍, എടത്തനാട്ടുകര സര്‍ക്കാര്‍ സ്‌കൂളുകളേയും പൊതുപരിക്ഷകളിലും മറ്റു വിവിധ മത്സര പരിക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളേയും അനുമോ ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡ ന്റ് റംഷീക്ക് മാമ്പറ്റ അധ്യക്ഷനായി. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ ജേതാ വ് വിജിലന്‍സ് സി.ഐ. പി.ജ്യോതീന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി.ഉദയന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുസ്തഫ, പി.രഞ്ജിത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സുദര്‍ശനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍ സ്വാഗതവും സംഘം സെക്രട്ടറി ഒ.വി.ബിനേഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!