കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം പ്രദേശത്ത് കാട്ടാനക്കൂട്ടം റബര്‍കൃഷി യില്‍ നാശം വിതയ്ക്കുന്നു. കഴിഞ്ഞദിവസം രാത്രിയിലെത്തിയ കാട്ടാനകള്‍ 250ഓളം റബര്‍മരങ്ങള്‍ നശിപ്പിച്ചു. കല്ലുപാലം സാജന്‍.കെ.ജോണിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാനകളുടെ താണ്ഡവുമുണ്ടായത്. നശിച്ചവയില്‍ അധികവും ഏഴുവര്‍ഷം വളര്‍ച്ചയെത്തി ടാപ്പിംങ് നടന്നുവരുന്ന മരങ്ങളാണ്. ഇന്നലെ രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ ആനകള്‍ റബറിന്റെ തൊലി കുത്തിപൊളിച്ച തിന്നതാണ് കാണുന്നത്. തൊലിനഷ്ടപ്പെട്ട മരങ്ങള്‍ ആദായത്തിന് ഉപകരിക്കുംവിധം പഴയസ്ഥിതിയിലെത്തില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം പത്തോളം വരുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നത് മലയോര കര്‍ഷകരുടെ ആശങ്ക ഇരട്ടിപ്പിക്കു കയാണ്. കൃഷിക്ക് മാത്രമല്ല മനുഷ്യജീവനും കാട്ടാന ഭീഷണിയായി മാറികഴിഞ്ഞു. കഴിഞ്ഞദിവസം ചുള്ളിയാംകുളത്ത് കാട്ടാന ആക്രമണത്തില്‍ മരുതംകാട് മാളിയേ ക്കല്‍ ചാക്കോ ദേവസ്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മാസങ്ങള്‍ക്ക് മുമ്പ് മീന്‍വല്ല ത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും പുല്ലാട്ട് വീട്ടില്‍ സന്‍ജു മാത്യു എന്ന യുവാവിന് പരിക്കേറ്റിരുന്നു. കര്‍ഷകരുടെ ജീവനോപാധിയായ കൃഷിക്കും ജീവനും ഭീഷണിയായി മാറുന്ന അപകടകാരികളായ കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!