അഗളി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അഗളി മേഖലയിലെ വ്യാപാരസ്ഥാപ നങ്ങളില്‍ പരിശോധന നടത്തി. കള്ളമല, ഓടപ്പെട്ടി, കണ്ടിയൂര്‍ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചിക്കടകള്‍, പലചരക്കുകടകള്‍ തുടങ്ങിയവടങ്ങളിലാ ണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്നി രുന്ന ഓടപ്പെട്ടിയിലെ അമ്പാടി ടീ സ്റ്റാള്‍ അടച്ചുപൂട്ടി. കണ്ടിയൂരിലെ ഹരിത സ്റ്റോറില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് കടകള്‍ക്ക് പൊ തുജനാരോഗ്യ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നോട്ടീസ് നല്‍കി. നിയമാനുസൃത പുക യില മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴയും ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാ ത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.മുരളികൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.പി.കൃഷ്ണകുമാര്‍, എം.ലവന്‍, എം.ജ്യോതിലക്ഷ്മി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!