അലനല്ലൂര്‍ : നാട് ആഘോഷമാക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിജ യോത്സവം’24. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പരീക്ഷകളില്‍ മികച്ചവിജയം നേടിയ പ്രതിഭകള്‍ക്ക് ബാങ്ക് നല്‍കിയ അനുമോദനം സമൂഹത്തിന്റെ കൂടി ആദരവാ യി. അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരും എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍. എം.എം.എസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരുമായ 450 ഓളം പ്രതിഭക ള്‍ക്ക് വിജയോത്സവത്തില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. എസ്.എസ്.എല്‍. സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവരേയും അനുമോദിച്ചു.

അലനല്ലൂര്‍ ക്രൗണ്‍ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദനയോഗം കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നല്ല മനുഷ്യരെ സൃഷ്ടിക്കുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയാളുടെ വിശപ്പ് മനസ്സിലാക്കാ ന്‍ കഴിയുന്നവരുടെ പേരാണ് നല്ല മനുഷ്യര്‍. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നീളു ന്ന കയ്യാണ് ലോകത്തിലെ ഏറ്റവും വലിയ ആത്മീയചിഹ്നം. ലോകത്തിലെ വിസ്മയിപ്പി ക്കുന്ന അത്ഭുതങ്ങളാണ് മനുഷ്യക്കുട്ടികള്‍. അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആവഴികളിലേക്ക് നയിച്ചാല്‍ വലിയ അത്ഭുതങ്ങള്‍ അവര്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ ടെലിവിഷന്‍ താരം കലാഭവന്‍ നിയാസ് മുഖ്യാഥിതിയായിരുന്നു. ബാങ്ക് പ്രസിഡന്റ് പി.പി.കെ.മുഹമ്മദ് അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ഭരണസ മിതി അംഗങ്ങളായ കെ.എ.സുദര്‍ശനന്‍ മാസ്റ്റര്‍, രാജകൃഷ്ണന്‍, കെ. സെയ്ദ്, വി.ടി. ഉസ്മാന്‍, കെ.ശ്രീധരന്‍, ടി.ബാലചന്ദ്രന്‍, ഷറീന മുജീബ്, പി.ശ്രീജ, ബിന്ദു, മുന്‍ ഡയറക്ടര്‍മാരായ പി.മുസ്തഫ, അബ്ദുള്‍ കരീം, രവികുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി സാബു, ജീവ നക്കാരായ ജയകൃഷ്ണന്‍, വി.അബ്ദുള്‍ സലീം, പി.രഞ്ജിത്ത് ,യുവ കവി മധു അലനല്ലൂര്‍, കലാകാരന്‍മാരായ ഷഹനീര്‍ ബാബു, വിഷ്ണു, സഹകാരികള്‍ ജീവനക്കാര്‍, കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി പി.ശ്രീ നിവാസന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!