പട്ടാമ്പി: ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന് സമീപം അത്താണി ഭാഗത്ത് പോത്തിന്റെ അഴുകിയ ജഡം കണ്ടെത്തി. ഇതോടെ റെഗുലേറ്ററിലെ പമ്പിങ് താത്കാലികമായി നിര്‍ത്തിവെച്ചു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ നിരവധി പഞ്ചായ ത്തുകളിലേക്കും പട്ടാമ്പി, കുന്ദംകുളം, ചാവക്കാട് നഗരസഭകളിലേക്കും വെള്ളിയാങ്കല്ല് റെഗുലേറ്ററില്‍ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. അത്താണി ഭാഗത്ത് ഭാരതപ്പുഴ യിലേക്ക് തുറക്കുന്ന തോട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് പോത്തിന്റെ അഴുകിയ ജഡം കണ്ടത്. ദുര്‍ഗന്ധമുയര്‍ന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്ത് കൂടുതല്‍ കന്നുകാലികള്‍ ചത്തുപൊങ്ങിയിട്ടുണ്ടെന്നും രണ്ടെണ്ണം താഴേക്ക് ഒഴുകിപ്പോയെന്നും നാട്ടുകാര്‍ പറയു ന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. പോത്തുകളെ ഭാരതപ്പുഴയിലേക്ക് മേയാന്‍ വിടുന്നത് പതിവാണ്. ഇവയില്‍ ചിലത് ചാകാറുണ്ടെന്നും ഇവയെ പുഴയ്ക്കുസമീപം വലിയ ആഴ ത്തിലല്ലാതെ കുഴിയെടുത്ത് കുഴിച്ചിടാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിലവി ല്‍ ഒരു പോത്തിന്റെ ജഡമാണ് പുഴയിലുള്ളതെന്നും ഇതിനെ പുറത്തെടുത്ത് സംസ്‌ക രിക്കാനുള്ള നടപടിയെടുത്തിട്ടുണ്ടെന്നും തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!