മണ്ണാര്‍ക്കാട് : മഴക്കാലത്ത് അട്ടപ്പാടി ചുരംവഴിയുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ കരുതലും ശ്രദ്ധയോടെയും വേണം ഡ്രൈവിംഗ്. ആനമൂളിയില്‍ നിന്നും ആരംഭിച്ച് മുക്കാലിയ്ക്ക് സമീപമാണ് ചുരം അവസാനിക്കുന്നത്. പത്ത് കിലോ മീറ്ററോളം ദൂരമുണ്ട്. പത്തോളം മുടിപ്പിന്‍വളവുകളാണ് ചുരത്തിലുള്ളത്. റോഡിന്റെ വീതിക്കുറവാണ് പ്രധാന പ്രശ്‌നം. ഒരേസമയം ഒരു വലിയ വാഹനത്തിന് മാത്രമേ സുഗ മമായി കടന്നുപോകാന്‍ കഴിയൂ.

ചിലയിടത്ത് ഒരുവശത്ത് താഴ്ചയും മറുവശത്ത് പാറക്കെട്ടുകളുമാണ്. ഏഴാംവളവിന് സമീപം റോഡ് ഇടുങ്ങിയതാണ്. വലിയ വാഹനത്തിന് കഷ്ടിച്ച് കടന്ന് പോകാനെ കഴി യൂ. പത്താംവളവിന് സമീപം മന്ദംപൊട്ടി ഭാഗത്ത് കൈവരികളുമില്ല. മറുവശം കൊ ക്കയുമാണ്. മുക്കാലി ചെക്പോസറ്റിന് സമീപത്തും വീതിക്കുറവ് പ്രയാസം സൃഷ്ടിക്കു ന്നു. വെളളച്ചാട്ടങ്ങളുള്ള ഭാഗത്തെ പാറക്കെട്ടും ചിലയിടങ്ങളില്‍ മരങ്ങളുടെ ശിഖിര ങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും ആശങ്കപ്പെടുത്തുന്നതാണ്. ചിലയിടങ്ങളി ല്‍ പാറക്കെട്ടുകള്‍ കാഴ്ച മറയ്ക്കുന്നതിനാല്‍ തന്നെ ശ്രദ്ധയോടെ വേണം ചുരത്തിലെ ഡ്രൈവിംങ്.

മഴക്കാലത്ത് പ്രധാനമായും മണ്ണിടിച്ചിലും മരംപൊട്ടി വീഴലുമാണ് ചുരത്തിലെ വെല്ലു വിളി. ഉണങ്ങിയ മരങ്ങളാണ് അപകടംവിതയ്ക്കുന്നത്. ഒമ്പതാം വളവിനടുത്തായി ഇത്തരം മരങ്ങളുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് അട്ടപ്പാടിയില്‍ മരം വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചത്.

ഉണങ്ങിയ മരങ്ങള്‍ മാത്രമല്ല ചുരം റോഡിന്റെ വശങ്ങളിലെല്ലാം വീഴാറായ മരങ്ങള്‍ നില്‍ക്കുന്നതും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള നൂറ്കണ ക്കിന് വാഹനയാത്രക്കാ രെ ഭീതിപ്പെടുത്തുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങത്തതിനാല്‍ തന്നെ വീഴാനുള്ള സാധ്യതയും ഏറെ യാണ്. മരം വീഴുന്ന തോടൊപ്പം സമീപത്തെ പാറകളും റോഡിലേക്ക് വീണേക്കാം. യാത്രക്കാര്‍ക്ക് ഭീഷണി യാകുന്ന മരങ്ങള്‍ മുറിച്ച് മാറ്റുകയോ കൊമ്പുകള്‍ വെട്ടി ഒഴിവാ ക്കുകയോ ചെയ്യണമെ ന്നാണ് യാത്രക്കാരുടെ ആവശ്യം.

മഴസയമങ്ങളില്‍ കോടമഞ്ഞി റങ്ങുന്നതും വാഹനഡ്രൈവിംങിന് പ്രയാസം സൃഷ്ടിക്കാ റുണ്ട്. കഴിഞ്ഞ ദിവസം പത്താംവളവിന് സമീപം ബ്രേക്ക് നഷ്ടമായ കെ.എസ്.ആര്‍.ടി. സി ബസ് പാതയോരത്തെ പാറക്കെട്ടിലിടിച്ച് നിര്‍ത്തി ഡ്രൈവര്‍ യാത്രക്കാരെ രക്ഷിക്കു കയായിരുന്നു. ചുരത്തിലൂ ടെയുള്ള യാത്ര സുരക്ഷിതമാക്കാന്‍ റോഡ് വീതി കൂട്ടി വിക സിപ്പിക്കണമെന്നും കൊ ക്കകളുള്ള ഭാഗത്ത് സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!