പാലക്കാട് : കണ്ണാടി കാഴ്ച്ചപറമ്പില്‍ സ്‌കൂള്‍ വിട്ടുവീട്ടിലേക്ക് മടങ്ങുകയായിരുന്ന വി ദ്യാര്‍ഥികളെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് കാര്‍ തിരിച്ചറിഞ്ഞു. മേഖലയിലെ ഇരുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയാണ് കാര്‍ തിരിച്ചറിഞ്ഞത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമല്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കോയമ്പത്തൂര്‍ ഭാഗത്തുനിന്നെത്തിയ കാര്‍ ആദ്യം തൃശൂര്‍ ഭാഗത്തേക്ക് പോവുകയും പിന്നീട് കാഴ്ചപ്പറമ്പ് ജംങ്ഷന്‍ പിന്നിട്ട ശേഷം തിരിഞ്ഞു കോയമ്പത്തൂര്‍ ഭാഗത്തേക്ക് തന്നെ മടങ്ങുകയും ചെയ്‌തെന്നാണ് പൊലിസ് കണ്ടെത്തിയിട്ടുള്ളത്. സ്‌കൂള്‍ അധി കൃതര്‍ ഇടപെട്ടതോടെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൗത്ത് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സന്ദീപ്, എസ്.ഐ. സി.എസ്.സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. കുട്ടികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലസ് ശേഖരിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവര്‍ തമിഴില്‍ സംസാരിച്ചെന്നു വ്യക്തമായിട്ടുണ്ട്. വാളയാര്‍ – കോയമ്പത്തൂര്‍ ദേശീയപാതയിലേയും ടോള്‍ പ്ലാസയിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നുണ്ട്.
content copied from malayala manorama

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!