പാലക്കാട് : കൊച്ചി-സേലം ദേശീയപാതിയില്‍ മലയാളികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ ജിനു, നന്ദു, ജിജീഷ് എന്നിവരെ യാണ് കസബ പൊലിസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവ ര്‍ എട്ടായി. പ്രതികളെ മധുക്കര പൊലിസിനു കൈമാറി. ജയിലില്‍ രൂപീകരിച്ച പുതിയ സംഘമാണ് ആക്രമണം നടത്തിയത്. കേസുകളില്‍ പിടിയിലായി പുറത്തിറങ്ങിയ ശേ ഷം കൊള്ളനടത്തുകയായിരുന്നു. എന്നാല്‍ ആദ്യശ്രമം പാളിയെന്നും പൊലിസ് പറ ഞ്ഞു. അക്രമി സംഘത്തില്‍ 11 പേരുണ്ടെന്നാണ് നിഗമനം. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വ്യാജ നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. കവര്‍ച്ചാ കേസുകളില്‍ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് മുഖ്യപ്രതി. ദേശീയപാത കേന്ദ്രീകരിച്ച് കുഴല്‍പണം, സ്വര്‍ണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതികള്‍. ഇത്തരത്തില്‍ ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമിച്ചതെങ്കിലും വാഹനം മാറിപോവുകയായിരുന്നു.

ആക്രമണത്തിന് ശേഷം പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ മലമ്പുഴ ഡാം പരിസര ത്താണ് ഒളിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് കാറുകള്‍ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലിസിനെ വിവരമറിയിച്ചതോടെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌ നാട് മധുക്കര പൊലിസും പാലക്കാട് കസബ പൊലിസും സംയുക്തമായാണ് കേസ് അ ന്വേഷിക്കുന്നത്. ഡിഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീക രിച്ചതായി മധുക്കര പൊലിസ് അറിയിച്ചു. യുവാക്കളുടെ പരാതി പരിഗണിക്കാന്‍ വിസ മ്മതിച്ച കുന്നത്തുനാട് പൊലിസിനെതിരെ അന്വേഷണത്തിന് സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈഎസ്പിയെ റൂറല്‍ എസ്പി ചുമതലപ്പെടുത്തിയിരുന്നു.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മുല്ലപ്പള്ളി അജയ്കുമാര്‍ (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. മദ്രാസ് റജിമെന്റില്‍ സൈനികനാണ് അറസ്റ്റിലായ വിഷ്ണു. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം, സിദ്ദീഖ്, ചാള്‍സ് റെജി എന്നിവരും സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിന് ഇരയായത്. മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപാസിനു സമീപമായിരുന്നു ആക്രമണം. ബെംഗ്‌ളുരുവില്‍ നിന്ന് കമ്പനിയിലേക്ക് കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം യുവാക്കള്‍ മടങ്ങി വരുമ്പോഴായിരുന്നു സംഭവം.
content copied from malayala manorama

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!