അലനല്ലൂര്‍ : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താനായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കുടുക്ക പദ്ധതി അലനല്ലൂര്‍ കൃഷ്ണ എല്‍.പി. സ്കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന് പദ്ധതിവിശദീകരിച്ചു. പ്രധാന അധ്യാപിക സുമിത ടീച്ചര്‍, അധ്യാപകരായ ദീപക്, ഗോപകുമാര്‍, ഷാനവാസ്, മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.