തച്ചമ്പാറ: പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചന്ദനംകുണ്ട്-വട്ടക്കുണ്ട് റോഡു കളുടെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എയുടെ 2023-24 വര്‍ ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മല്ലിക, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!