കോട്ടോപ്പാടം : വായനാദിനത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നടന്ന വായനാപക്ഷാചരണം വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. ജസ അന്‍വര്‍ മുഖ്യാഥി തിയായി. പ്രധാന അധ്യാപകന്‍ ടി.എസ്.ശ്രീവത്സന്‍, മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍, സീനിയര്‍ അധ്യാപിക ബിന്ദു.പി.വര്‍ഗീസ്, വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ ചെത്തല്ലൂര്‍ , സ്റ്റാഫ് സെക്രട്ടറി റൈഹാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ ഗ്രീഷ്മ, അനുശ്രീ എന്നിവര്‍ കവിതകള്‍ ആലപിച്ചു. കോട്ടപ്പുറം എസ്.എന്‍. ടി.ടി.ഐയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനവും വായനാവാരത്തിന്റെ പ്രധാന്യത്തെകുറിച്ചുള്ള ചാര്‍ട്ടുകളുടെ പ്രദര്‍ശനവും നടത്തി. ടി.ടി.ഐ വിദ്യാര്‍ഥിക ളായ ബാസില.എം.അലി, ടി.കെ.ഫര്‍സാന, ഫിദ ഷെരീഫ്, മുഹസിന, സഫ്‌വാന എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!