കോട്ടോപ്പാടം: നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എസ്.ഐ. ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആര്യമ്പാവിന് സമീപം നായാടിപ്പാറയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. എസ്.ഐ. കെ.ശിവദാസന്‍, ഡ്രൈവര്‍ സീനിയര്‍ സിവി ല്‍ പൊലിസ് ഓഫിസര്‍ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകല്‍ സറ്റേഷനില്‍ നിന്നും ശ്രീകൃഷ്പുര ത്തേക്ക് വരുമ്പോഴായിരുന്നു അപകടം.