പാലക്കാട് : ‘പാഠം ഒന്ന്, കുടുംബം.  കുടുംബത്തില്‍ ആരെല്ലാമുണ്ട്?
അമ്മൂമ്മയുണ്ട് അമ്മയുണ്ട് അപ്പന്‍… ഇവരുണ്ട്.
വേറെയാരുമില്ലെ?
ഉണ്ട്.. അപ്പൂപ്പന്‍, അനുജന്‍, അനുജത്തി
തീര്‍ന്നോ?
ഇല്ല
പിന്നെ?
കറവപശു, അതിന്റെ കുട്ടി, എന്റെയൊപ്പം നടക്കുന്ന ഒരു നായ, അവന്റെ പേര് കുട്ടപ്പായി, ഒരു പൂച്ചയുണ്ട്, കണ്ടന്‍.

ഓഹോ…! നിങ്ങള്‍ കുറെപേരുണ്ടല്ലോ. വലിയ കുടുംബമാണ് അല്ലെ?

അവസാനിക്കുന്നില്ല സാര്‍, ഓമന പക്ഷികള്‍, തേനീച്ച, ചക്കരമാവ് ചെറിയ പൂന്തോട്ടം ഇതെല്ലാം കൂടിയതാണ് എന്റെ കുടുംബം.

സാക്ഷരതാ പ്രേരകായ കെ.കെ.സഫിയ കാഴ്ച്ച പരിമിതിയില്‍ തെല്ലും വെമ്പാതെ ഈ വരികള്‍ വിരല്‍തൊട്ടു വായിച്ചു. ഒരു സദസ്സാകെ ആ വായനയ്ക്ക് കാതോര്‍ത്തിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ ഗ്ര ന്ഥശാല സംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വായനപക്ഷാചരണ ത്തിന്റെ ജില്ലാതല ഉദ്ഘാടനവേളയിലാണ് സഫിയയുടെ ബ്രെയ്ല്‍ പുസ്തകവായന കൗ തുകമായത്.  വായനാ ദിനത്തില്‍ പ്രകാശനം ചെയ്ത ദീപ്തി ബ്രെയ്ല്‍ സാക്ഷരതാ പാഠാവ ലിയിലെ ആദ്യപാഠഭാഗം വായിച്ച് ജില്ലാതല വായനാ പക്ഷാചരണത്തിന് തുടക്കമായി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വായനാപക്ഷാചരണവും സെമിനാറും ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യരില്‍ അനുതാപവും ആര്‍ദ്ര തയും ഉണ്ടാക്കുന്നത് വായനയാണെന്നും പുതുതലമുറയെ വായനയിലേക്ക് ആകര്‍ഷി ക്കണമെന്നും കെ.ബിനുമോള്‍ പറഞ്ഞു. വായനയുടെ രൂപം മാറുന്നു. നവമാധ്യമങ്ങള്‍ വായനയെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തെ തിരിച്ചറിയുന്നത് വായന യുടെ വ്യാപ്തിയും എല്ലാവര്‍ക്കും വായിക്കാനുള്ള അവസരം ഉറപ്പാക്കുന്നതും കൂടി കൊണ്ടാണ്. കൂട്ടായ്മയിലൂടെ സാമൂഹിക മാറ്റം നടപ്പിലാക്കിയ സാക്ഷരതാ പ്രസ്ഥാനം പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് പറഞ്ഞു.

ദീപ്തി ബ്രെയ്ല്‍ സാക്ഷരതാ പാഠാവലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അസി. കലക്ടര്‍ ഡോ.എസ്.മോഹനപ്രിയയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് വി.എന്‍.ചന്ദ്രമോഹന് നല്‍കി പ്രകാശനം ചെയ്തു. വായന നമ്മുടെ ലോകം വിശാലമാക്കു മെന്നും കാഴ്ചയുടെ അതിരുകള്‍ മായ്ച്ചുകളയുമെന്നും അസി. കലക്ടര്‍ പറഞ്ഞു. കാര്യ നിര്‍വഹണത്തിന് ഒരു പരിഹാരം നിങ്ങള്‍ക്കറിയാമെങ്കില്‍ വായനയിലൂടെ ഒന്നിലേറേ പരിഹാരങ്ങള്‍ നിങ്ങളിലേക്കെത്തും. വായന നിങ്ങളുടെ ലോകം വിപുലമാക്കുമെന്നും അസി.കലക്ടര്‍ വ്യക്തമാക്കി.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേ ഴ്സണ്‍ ഷാബിറ ടീച്ചര്‍ അധ്യക്ഷയായി. ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് ടി.കെ.നാരായണ ദാസ് വായനാദിന സന്ദേശം നല്‍കി. വായന മരിക്കുകയല്ല, ഡിജിറ്റല്‍ യുഗത്തില്‍ പുതി യ രൂപത്തിലും ഭാവത്തിലും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍ വായനാദിന പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു. കാഴ്ച പരിമിതി ഉളളവര്‍ക്കായി കൂടുതല്‍ കൃതികള്‍ ബ്രെയ്ല്‍ പുസ്തക ങ്ങളാക്കാനും വായന ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കായി വായന പ്രോത്സാഹിപ്പിക്കു ന്നതിനുള്ള സംവിധാനങ്ങള്‍ ഉള്‍ഗ്രാമങ്ങളില്‍ വരെ വ്യാപിപ്പിക്കുന്നതും ഉത്തമമാകു മെന്നും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. സാക്ഷരതാ മിഷന്റെ പുതിയ പ്രവര്‍ത്തന ശൈലിയും അതുവഴി നേടിയ സാമൂഹ്യമുന്നേറ്റവും പിന്നിട്ട വഴികളും അദ്ദേഹം വിശദീകരിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ.ഉഷ, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ഉഷ മനാട്ട്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ഡോ.മാന്നാര്‍ ജി. രാധാകൃഷ്ണന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം ഒ.വിജയന്‍ തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു.അസി. കോര്‍ഡിനേറ്റര്‍ പി.വി.പാര്‍വതി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന സെമിനാറുകളില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല അസി. പ്രഫസര്‍ ഡോ.പി.ദീപ തുടര്‍ പഠനവും ഉന്നത വിദ്യാഭ്യാസവും തുല്യത പഠിതാക്കള്‍ക്ക് എന്ന വിഷയം അവതരിപ്പിച്ചു. സാക്ഷരതാ മിഷന്‍ മോണിറ്ററിങ് കോര്‍ഡിനേറ്റര്‍ ഡോ. വി.വി.മാത്യു വായനയും പഠനവും ജീവിത വിജയത്തിന് എന്ന വിഷയവും ജില്ലാ സാക്ഷ രതാ സമിതി അംഗം ഡോ.പി.സി.ഏലിയാമ്മ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയവും അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!