കടമ്പഴിപ്പുറം: മണ്ണമ്പറ്റ പാതയില്‍ പള്ളിക്കുസമീപത്തെ ഫാന്‍സിക്കട കത്തിനശിച്ചു. ഓട്ടുപാറ വീട്ടില്‍ വീരാന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഹയ സ്റ്റോറിലാമ് ഇന്നലെ വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. രണ്ടുമുറികളിലായി പ്രവര്‍ത്തി ക്കുന്നകട പൂര്‍ണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടന്‍ വീരാന്‍കുട്ടി പുറ ത്തേക്ക് ഓടിരക്ഷപ്പെട്ടു. വിവിധ രേഖകളും പണവുമടക്കം ഏഴ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുള്ളതായി വീരാന്‍കുട്ടി പറഞ്ഞു. മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയരാഘവന്റെ തയ്യല്‍ക്കടയിലേക്ക് തീപടര്‍ന്നില്ല. കോങ്ങാട്, മണ്ണാര്‍ക്കാട് അഗ്നി രക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. കോങ്ങാട് അഗ്നിരക്ഷാസേന സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.കെ.ഷാജി, സേഫ്റ്റി ഓഫിസര്‍ സി.മനോജ്, മണ്ണാര്‍ക്കാട് സ്‌റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.സജിത്ത് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനിലെ എസ്.ഐ. കെ.സുരേഷ് ബാബുവി ന്റെ നേതൃത്വത്തിലുള്ള പൊലിസും സ്ഥലത്തെത്തിയിരുന്നു. കടമ്പഴിപ്പുറം കെ.എസ്. ഇ.ബി. ജീവനക്കാരും സമയോജിതമായി ഇടപെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!