കാഞ്ഞിരപ്പുഴ: ജനവാസ മേഖലയിലെ സ്വകാര്യതോട്ടത്തില്‍ പുള്ളിപ്പുലി ചത്തതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തല്‍. പ്രായാധിക്യമാകാം മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ് അമ്പംകുന്ന് പൂഞ്ചോ ലയ്ക്ക് സമീപം ഇരട്ടക്കുളം മുനിക്കോടം മലയ്ക്കടുത്തുള്ള സ്വകാര്യതോട്ടത്തില്‍ പത്തുവയസ് പ്രായം മതിക്കുന്ന ആണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. തിങ്ക ളാഴ്ച തോട്ടത്തില്‍ ജഡം കിടക്കുന്നത് കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറി യിച്ചത്. തുടര്‍ന്ന് വനപാലകരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രാഹാം, ഡോ.പ്രമോദ്, ഡോ.ഹെലന്ന, സുവോള ജിസ്റ്റ് അബ്ദുള്‍ നാസര്‍, ശശീന്ദ്രബാബു, ലിജോ പനങ്ങോടന്‍ എന്നിവരടങ്ങുന്ന സംഘത്തി ന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്റുമാര്‍ട്ടം നടത്തി. അസ്വാഭാവികമായൊന്നും കണ്ടെ ത്തിയിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ജഡം പാലക്കയം ഫോറ സ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ സംസ്‌കരിച്ചു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുള്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!