കാഞ്ഞിരപ്പുഴ: കുറച്ചു കാലമായി കാഞ്ഞിരപ്പുഴ മേഖലയില്‍ പുലി ഭീതി നിലനില്‍ ക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പടി മങ്കടമലയ്ക്കു താഴെ അത്തിക്കുണ്ടില്‍ ജനവാസ മേഖലയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഈഭാഗത്ത് പുലിയിറങ്ങി ആടി നെ കൊന്നിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഇരുമ്പകച്ചോലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. രണ്ട് മാസം മുമ്പ് പാലക്ക യത്തും പുലിയ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. ചീനിക്കപ്പാറയില്‍ രണ്ട് തവണ വീട്ടമ്മയെ വന്യജീവി ആക്രമിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം വനംവകുപ്പിന്റെ നേതൃ ത്വത്തില്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും വന്യജീവിയെ കണ്ടെ ത്താനായില്ല. കാഞ്ഞിരം ടൗണില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി മാന്തോ ന്നി വനത്തിനോട് ചേര്‍ന്നാണ് പുലിയുടെ ജഡം കണ്ടെത്തിയ മുനിക്കോടം പ്രദേശമുള്ള ത്. കുറച്ചുദിവസമായി പ്രദേശത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ചങ്ങലപ്പടി – പൂഞ്ചോല റോഡ് മുറിച്ച് കടന്ന് പുലി കടന്ന് പോകുന്നത് ആളു കള്‍ പലതവണ കണ്ടിട്ടുണ്ടെന്നും പറയുന്നു. പുലിഭീതിയകറ്റാന്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!