മണ്ണാര്‍ക്കാട് : മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി. പി.സുഹൈല്‍ (27) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 17.42 ഗ്രാം മെത്താഫെ റ്റമിന്‍ കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് സംഭവം.ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ. ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേര്‍ന്ന് നെല്ലിപ്പുഴ യില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.
![](https://unveilnewser.com/wp-content/uploads/2024/06/SUHAIL--601x665.jpg)
കഴിഞ്ഞവര്‍ഷം പ്രതിയുടെ പേരില്‍ സമാനമായ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി യിരിക്കെയാണ് വീണ്ടും മയക്കുമരുന്നായി പ്രതി പിടിയിലാകുന്നതെന്ന് പൊലിസ് അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍ ടി.വി.ഋഷിപ്രസാദ്, എ.എസ്.ഐ ശ്യാംകുമാര്‍, സീനിയര്‍ സിവില്‍ പൊലി സ് ഓഫിസര്‍ ടി.കെ.റംഷാദ്, എന്‍.സുധീഷ്കുമാര്‍, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇന്‍ സ്പെക്ടര് അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
![](https://unveilnewser.com/wp-content/uploads/2024/06/UGS-02-1050x252.png)